തൃശ്ശൂർ : പ്രവർത്തിച്ചുകൊണ്ടിരിക്കെ ടി.വി പൊട്ടിത്തെറിച്ചു. ആറാട്ടുപുഴ മുതുകുളം വടക്ക് ചൂളാത്തെരുവ് നന്ദനത്തിൽ അശോക് കുമാറിന്റെ വീട്ടിലാണ് സംഭവം ഉണ്ടായത്. തീ പിടിത്തത്തിൽ നിരവധി സാധനങ്ങൾക്ക് നാശനഷ്ടം ഉണ്ടായി.
അശോക് കുമാറിന്റെ മകൾ അപർണ ടി.വി കണ്ടുകൊണ്ടിരിക്കവെയാണ് തീപിടുത്തം ഉണ്ടായത്.വീട്ടിനുള്ളില്‍ മറ്റാരും ഉണ്ടായിരുന്നില്ല അതിനാല്‍ അപകടം ഒഴിവായി . സംഭവത്തില്‍ തീ ആളിപ്പടര്‍ന്നതിനെത്തുടര്‍ന്ന് ജനല്‍ ഗ്ലാസുകളും പൊട്ടിത്തെറിക്കുകയും
സമീപത്തുണ്ടായിരുന്ന ലാപ്ടോപ്, തടിക്കസേര, ടി.വി സ്റ്റാന്‍ഡ്, എമര്‍ജന്‍സി തുടങ്ങിയ സാധനങ്ങള്‍ തീപിടിച്ച് കത്തി നശിക്കുകയും ചെയ്തു .
അതേസമയം ടി.വി കത്തിച്ചാമ്ബലായി. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ചശേഷം തീ അണക്കുകയായിരുന്നു.