മലയാളികൾക്ക് ഇത് അഭിമാനത്തിൻ്റെ നാൾ. 2021ലെ പത്മ അവാർഡ് പ്രഖ്യാപനം നടത്തിയപ്പോൾ മലയാളികളുടെ വാനമ്പാടി കെ എസ് ചിത്ര പത്മഭൂഷൺ പുരസ്കാരത്തിന് അർഹയായി.
കൂടാതെ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് പത്മശ്രീയും ഭാവഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൻ ബഹുമതിയും ലഭിച്ചു.
രാജ്യത്തിന്റെ ഈ അംഗീകാരം വലിയ സന്തോഷം നൽകുന്നതാണെന്നും ഇന്നോളം കൈപിടിച്ചു നടത്തിയ എല്ലാവർക്കുമായി ഈ പുരസ്കാരം സമർപിക്കുന്നുവെന്നും ഗായിക മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ വാനമ്പാടിക്കുള്ള അഭിനന്ദന പ്രവാഹമാണ്.
7 പേർക്ക് പത്മവിഭൂഷനും 10 പേർക്ക് പത്മഭൂഷൻ പുരസ്കാരവുമാണ് നൽകിയത്. ആകെ 102 പേർക്കാണ് പദ്മ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ളത്