\’വർത്തമാന\’ ത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധം കത്തുന്നു. പ്രതിഷേധത്തിൻ്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളിൽ ക്യാംപെയ്ന് തുടക്കം കുറിച്ചിരിക്കുകയാണ് . സിനിമയെ പിന്തുണക്കുക, സെൻസർ ബോർഡിനെ ബഹിഷ്കരിക്കുക (Support Cinema, Say No To CBFC) എന്ന പേരിലാണ് കാമ്പയിൻ.
വ്യക്തമായ വർഗ്ഗീയ രാഷ്ട്രീയ താൽപര്യങ്ങൾ നടപ്പിലാക്കുന്നു എന്ന് കുറ്റപ്പെടുത്തിയാണ് സിനിമക്ക് പ്രദർശനാനുമതി നിഷേധിച്ചത്.
സിദ്ധാർത്ഥ് ശിവയുടെ സംവിധാനത്തിൽ പാർവതി തിരുവോത്താണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.