വിമാന യാത്രയ്ക്കിടയിൽ ഓൺബോർഡ് ടീവി സെറ്റ് സ്ക്രീനിൽ മുടിമറച്ച് ശല്യപെടുത്താൻ ശ്രമിച്ച യുവതിയുടെ മുടിയിൽ ചുയിങ്ഗം ഒട്ടിച്ച് കാപ്പിയിൽ മുക്കി കലിയടക്കിയ യാത്രക്കാരിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
യാത്രയ്ക്കിടയിൽ മുൻപിലിരുന്ന സ്ത്രീ മനപ്പൂർവം പുറകിലിരുന്ന ആളുടെ സ്ക്രീൻ തന്റെ മുടികൊണ്ട് മറക്കാൻ ശ്രമിച്ചതാണ് പ്രശ്നത്തിന്റെ തുടക്കം. ശല്യം സഹിക്ക വയ്യാതെ ദേഷ്യം വന്ന യുവതി മുൻപിലിരുന്ന സ്ത്രീയുടെ മുടിയിൽ ച്യുയിങ്ഗം ഒട്ടിച്ചവെക്കുകയും തുടർന്ന് തന്റെ കോഫി മഗ്ഗിൽ മുടി മുക്കുകയുമായിരുന്നു. ഇത് കണ്ടുനിന്ന എയർഹോസ്റ്റസും പ്രതികരിച്ചില്ല. അവർക്ക് ആദ്യം മുടിയുടെ അവസ്ഥ മനസിലായിരുന്നില്ല. പിന്നീട് അത് മനസിലായപ്പോൾ ടോയ്ലെറ്റിലേക്ക് ഓടുകയായിരുന്നു.
ടിക്ടോക്കിൽ പങ്കുവെച്ച വീഡിയോ ലക്ഷകണക്കിന് ആളുകളാണ് കണ്ടത്. പിന്നീട് ട്വിറ്റെറിലും ഇൻസ്റ്റയിലും ഇത് വയറലായി. മുടിയിൽ ഇത്രയൊക്കെ ചെയ്തിട്ടും മനസിലായില്ലേ എന്നും ഇത് നാടകമാണെന്നും ഒക്കെയാണ് ഈ വീഡിയോക്ക് വരുന്ന കമെന്റുകൾ. അതോടൊപ്പം മറ്റുള്ളവരെ ശല്യപെടുത്താൻ ശ്രമിച്ചതിന് ഇതുതന്നെ വേണമെന്നും പറയുന്നവരുമുണ്ട്.