മോഡേണ കോവിഡ് വാക്സിൻ പരീക്ഷിച്ചവരിൽ പാർശ്വഫലങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ. യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കരോളിനയിൽ നടത്തിയ പരീക്ഷണത്തിൽ വളണ്ടിയർമാരിൽ ക്ഷീണവും പനിയും ശരീരവേദനയും അനുഭവപ്പെട്ടെന്നാണ് വളണ്ടിയർമാരിൽ ഒരാൾ ഫോക്സ് ന്യൂസിനോട് പറഞ്ഞത്.
പരീക്ഷണത്തിന് ഇടയിലുണ്ടാവുന്ന ചെറിയ പനിയും ശരീരവേദനയും കാര്യമാക്കേണ്ട എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇപ്പോൾ നടക്കുന്ന വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന് ശേഷം പൂർണ്ണമായ രീതിയിൽ പൊതുജനങ്ങളിലേക്ക് എത്തുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുകയില്ലെന്നും അവർ പറയുന്നു.
നേരത്തെ പഫിസർ വാക്സിൻ 90 ശതമാനവും വിജയകരമാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ മോഡേണ വാക്സിനിലാണ് ലോകം ഉറ്റുനോക്കുന്നത്. ഇപ്പോൾ 30000 പേരിൽ പരീക്ഷണം നടത്തിയ വാക്സിന്റെ അവസാന ഘട്ടമാണ്.