തൃശൂരിൽ വക്കീൽ ഓഫീസിൽ നിന്നും ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെട്ട രണ്ട് പ്രതികളെ പോലീസ് പിടികൂടി. പാവറട്ടി സ്വദേശികളായ ഫംസീർ, റാഫി എന്നിവരാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ആണ് ഓഫീസിന് മുന്നിൽ നിന്ന് ബൈക്ക് മോഷണം പോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും സംശയം തോന്നിയ പോലീസ് പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിലിൽ ആയിരുന്നു. ഇന്നലെ ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
വെസ്റ്റ് പൊലീസ് എസ്.ഐ കെ.സി. ബൈജു, എഎസ്ഐ ബെന്നി എന്നിവർ കേസന്വേഷണത്തിന് നേതൃത്വം നൽകി.