കോവിഡ് വാക്സിൻ എത്തുന്നതിനു മുൻപ് തന്നെ മരുന്ന് എത്തുമെന്ന് സൂചന. കൊച്ചി ആസ്ഥാനമായ പി. എൻ. പി വെസ്പർ വികസിപ്പിച്ച പി. എൻ. ബി 001 എന്ന മരുന്നാണ് ജനങ്ങളിലേക്ക് എത്താൻ തയ്യാറെടുക്കുന്നത്. ഇതിന്റെ മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ 160 കേന്ദ്രങ്ങളിൽ ഇത് അവസാനഘട്ട പരീക്ഷണത്തിൽ ആണ്.
വാക്സിൻ വികസനം പോലെ വെല്ലുവിളികൾ കുറവാണ് മരുന്ന് വികസിപ്പിക്കുന്നതിന്. രോഗം സ്ഥിരീകരിച്ചവർക്ക് മാത്രമാണ് ഈ മരുന്ന് നൽകേണ്ടതുള്ളു. അതുപോലെ തന്നെ ആർക്കൊക്കെ നൽകണം, എത്രകാലം നൽകാം, മറ്റു രോഗങ്ങൾ ഉള്ളവർക്ക് നൽകാൻ സാധിക്കുമോ, പാർശ്വഫലങ്ങൾ എന്തായിരിക്കും തുടങ്ങിയ വാക്സിൻ നേരിടുന്ന പ്രശ്നങ്ങൾ ഒന്നും തന്നെ മരുന്നിന് ഇല്ലെന്നാണ് ഗവേഷകർ പറയുന്നത്.
രോഗം സ്ഥിരീകരിച്ച ഒരാൾക്ക് മരുന്ന് നൽകുന്നു. സാധാരണ ഏതൊരു മരുന്ന് കഴിച്ചാലും ഉണ്ടാകുന്ന പാർശ്വ ഫലങ്ങൾ ഉണ്ടാകുവാൻ ഉള്ള സാധ്യതയെ ഉള്ളൂ എന്നും, രോഗബാധയുള്ളവർക്ക് മരുന്ന് നൽകി പ്രതിരോധ ശേഷി വർധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും ഗവേഷകർ പറയുന്നു.