മലപ്പുറം ജില്ലയിൽ ഇന്ന് ആയിരത്തി നാല്പത് പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ജില്ലയിൽ ഇത് ആദ്യമായാണ് കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം ആയിരം കടക്കുന്നത്.
വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ആരോഗ്യ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അഭ്യർഥിച്ചു.
{മല്ലു ക്രോണിക്കിൾ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക..}
(adsbygoogle = window.adsbygoogle || []).push({});
വിവാഹം, മരണാനന്തര ചടങ്ങുകൾ, പൊതു പരിപാടികൾ തുടങ്ങിയവയിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ പങ്കെടുക്കരുത്. ഇക്കാര്യത്തിൽ നിരീക്ഷണം ശക്തമാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സ്വയമുള്ള പ്രതിരോധം ശക്തമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ സക്കീന പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായുള്ള നിർദ്ദേശങ്ങളും ജില്ലാ മെഡിക്കൽ ഓഫീസർ മുന്നോട്ട് വെച്ചിട്ടുണ്ട്.
നിർദ്ദേശങ്ങൾ..
1. അത്യാവശ്യങ്ങൾക്ക് മാത്രമാണ് പുരത്തിറങ്ങേണ്ടത്. പുറത്തിറങ്ങുന്നവർ കൃത്യമായ സാമൂഹ്യ അകലവും ശരിയായ രീതിയിലുള്ള മാസ്കിന്റെ ഉപയോഗവും ഉറപ്പാക്കണം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചോ, സാനിറ്റൈസർ ഉപയോഗിച്ചോ ശാസ്ത്രീയമായ രീതിയിൽ ഇടയ്ക്കിടെ വൃത്തിയാക്കണം, വീട്ടിൽ തിരിച്ചെത്തിയ ശേഷം ശാരീരിക ശുചിത്വവും ഉറപ്പാക്കേണ്ടത് നിർബന്ധമാണ്.
2. മുതിർന്ന പൗരന്മാർ, കുട്ടികൾ, ഗർഭിണികൾ, മാറാരോഗികൾ എന്നിവരിൽ വൈറസ് ബാധ പിടിപെട്ടാൽ ആരോഗ്യസ്ഥിതി ഗുരുതരമാകാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ ഈ വിഭാഗത്തിൽ ഉള്ളവരുമായി ആരും തന്നെ നേരിട്ട് സമ്പർക്കം പുലർത്തരുത്.
(adsbygoogle = window.adsbygoogle || []).push({});
3. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങാതെ റൂം ക്വാറന്റൈൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കണം.
4. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം ഉണ്ടായാൽ ഇവർ പ്രത്യേകം നിരീക്ഷണത്തിൽ കഴിയണം. ആ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം.
5. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ ആ വിവരം ജില്ലാതല കണ്ട്രോൾ സെൽ നമ്പറുകളിൽ വിളിച്ച് അറിയിക്കണം.
കോവിഡ് 19: മലപ്പുറം ജില്ലയില്‍ സ്ഥിതി ആശങ്കാജനകം രോഗവ്യാപനം വര്‍ധിക്കുമ്പോള്‍ ഗുരുതരാവസ്ഥ പൊതുജനങ്ങള്‍ തിരിച്ചറിയണം:…
Posted by District Medical Office Health, Malappuram on Tuesday, September 29, 2020