കനത്ത മഴയെ തുടർന്ന് കൊല്ലം കുളത്തൂപ്പുഴ വനമേഖലയിലാണ് ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. വനമേഖലയിൽ ഉണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് വൻമരങ്ങൾ കടപുഴകി ഒഴുക്കിൽ പെട്ടു.
ഉരുൾപൊട്ടലിനെ തുടർന്ന് കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുള്ളതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണം, കുളത്തൂപുഴ മേഖലയിൽ താമസിക്കുന്നവർ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ആഗസ്റ്റ് ആദ്യവാരം പെട്ടിമുടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി പേരുടെ ജീവനാണ് നഷ്ടമായത്. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ വയനാടും, നിലമ്പൂരിലും ഉണ്ടായ അപകടത്തിൽ നിരവധി പേർ മരിച്ചിരുന്നു.