പായൽ കുടുംബത്തോടൊപ്പം |
ബിഹാറിൽ നിന്നുള്ള തൊഴിലാളി പ്രമോദ് കുമാറിന്റെയും ഭാര്യാ ബിന്ദു ദേവിയുടെയും മകളായ പായൽ ആണ് എംജി യൂണിവേഴ്സിറ്റി ബിഎ ക്സാമിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.
കഴിഞ്ഞ പതിനേഴു വർഷമായി കേരളത്തിൽ സ്ഥിരതാമസക്കാരാണ് പായലും കുടുംബവും. പത്താം തരത്തിൽ 85% മാർക്കുനേടിയ പായൽ പന്ത്രണ്ടാം ക്ളാസിൽ 95% മാർക്കും നേടിയിരുന്നു. ഇടപ്പള്ളിയിലെ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലായിരുന്നു പഠിത്തം.
വാടക വീട്ടിൽ താമസിക്കുന്ന പായലിന്റെ സഹോദരൻ ആകാശ് ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സഹോദരി പല്ലവി രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.
വീട്ടിലെ സാമ്പത്തിക പരാതീനത കാരണം പലപ്പോഴും പഠനം അവസാനിപ്പിക്കുന്നതിന് കുറിച്ച് ചിന്തിച്ചിരുന്നെങ്കിലും സ്കൂളിലെയും മാർത്തോമ്മാ കോളേജിലെ അദ്യാപകരുമാണ് എല്ലാ വിധപിന്തുണയോടുംകൂടി എന്നെ മുന്നോട്ടു നയിച്ചതെന്ന് പായൽ പറയുന്നു.
തന്നെ ഒരു സിവിൽ സെർവീസുകാരി ആയി കാണുക എന്നതാണ് മാതാപിതാക്കളുടെ ആഗ്രഹം. തന്റെ ബിരുദാനന്തര ബിരുദത്തിനു ശേഷം ഞാൻ അവരുടെ ആഗ്രഹം പൂവണിയിക്കാൻ ശ്രമിക്കുമെന്നും പായൽ പറഞ്ഞു.
hats off..!