“ഇങ്ങനാണേൽ ഞാൻ പോവേണ്” : പ്രചാരണത്തിന് ആളില്ല, പ്രവർത്തകരോട് പിണങ്ങി സുരേഷ് ഗോപി..
പ്രവർത്തകരോട് ക്ഷുഭിതനായി ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. പ്രചാരണത്തിന് എത്തിയ സ്ഥലത്ത് ആളു കുറഞ്ഞതും വോട്ടർ പട്ടികയിൽ പേര് ചേർക്കാഞ്ഞതുമാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്. ഇങ്ങനെയാണെൽ മത്സരത്തിനില്ലെന്നും തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നും നേതാക്കളോടും പ്രവർത്തകരോടും സുരേഷ് ഗോപി ഭീഷണി മുഴക്കി.