ഡാം സന്ദർശിക്കാനെത്തിയ യുവാവ് താഴിട്ട് പൂട്ടിയത് 11 ഇടത്ത്; സുരക്ഷാ വീഴ്ച വിലയിരുത്താൻ ഇടുക്കി ഡാമിന്റെ ഷട്ടർ ഉയർത്തി പരിശോധന..
ചെറുതോണി ഡാമിന്റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ താഴുകൾ കാണുന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സുരക്ഷാ വീഴ്ച ശ്രദ്ധയിൽപ്പെട്ടത്. യുവാവ് കടന്നുപോവുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.