![](https://i0.wp.com/malluchronicle.com/wp-content/uploads/2024/01/screenshot_20240120-193217_chrome7777562415807388305.jpg?resize=650%2C357&ssl=1)
തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെയും സംസ്ഥാനത്തോടുളള വിവേചനപരമായ നയങ്ങള്‍ക്കെതിരെയും കാസർകോട്ട് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ.
കാസർഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ തലസ്ഥാനത്ത് രാജ്ഭവൻ വരെ ലക്ഷക്കണക്കിന് ജനങ്ങൾ ഡിവൈഎഫ്ഐക്ക് ഒപ്പം അണിനിരന്നു. കാസർകോട്ട് എഎ റഹീം എംപി ആദ്യകണ്ണിയായി മുനുഷ്യച്ചങ്ങലയുടെ ഭാഗമായി. തിരുവനന്തപുരത്ത് ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്റ് ഇ പി ജയരാജൻ അവസാന കണ്ണിയായി.
വൈകിട്ട് നാലരയ്ക്ക് ട്രയൽച്ചങ്ങല തീർത്തശേഷം അഞ്ചിന് മനുഷ്യച്ചങ്ങല തീർത്ത് പ്രതിജ്ഞ എടുത്തു. തുടർന്ന് പ്രധാനകേന്ദ്രങ്ങളിൽ നടന്ന പൊതുസമ്മേളനത്തിൽ നേതാക്കൾ ജനങ്ങളെ അഭിസംബോധന ചെയ്തു.
എന്തെല്ലാം കാര്യങ്ങളിലാണ് കേന്ദ്രം കേരളത്തെ അവഗണിക്കുന്നത് എന്നു കൂടെ കേരള ജനതയോട് എണ്ണി പറയാൻ dyfiയും, സിപി.എമ്മും തയ്യാറുണ്ടോ എന്നതാണ് കാതലായ ചോദ്യം. അത് ആദ്യം ചെയ്യുക, എന്നിട്ടു പോരെ ഈ കലാപരിപാടികൾ!!!