Site icon MalluChronicle

ഗുരുവായൂരിലും തൃശൂരിലുമടക്കം അമിത പലിശ വാഗ്ദാനം ചെയ്ത തട്ടിപ്പ്; ചെമ്മണൂർ നിധി ഉടമ ആലുവയിൽ അറസ്റ്റിൽ..

തൃശൂർ: നിക്ഷേപ തട്ടിപ്പ് നടത്തിയ ചെമ്മണൂർ നിധി ഉടമ അറസ്റ്റിൽ.

അമിത പലിശ വാഗ്ദാനം നൽകി നിധി നിക്ഷേപമായും, കുറികളായും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങിയ നിധി കമ്പനി ഉടമയാണ് അറസ്റ്റിലായത്.

തൃശൂർ എം.ജി. റോഡിൽ പ്രവർത്തിച്ചിരുന്ന ചെമ്മണ്ണൂർ നിധി ആൻഡ് ചെമ്മണ്ണൂർ കൂറീസ് സ്ഥാപന ഉടമയും ഗുരുവായൂർ പേരകം സ്വദേശിയുമായ അഡ്വ. ജെയ്സൺ ചെമ്മണ്ണൂരിനെയാണ് തൃശൂർ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന ആലുവയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നും അറസ്റ്റു ചെയ്തത്.

തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ, ഗുരുവായൂർ പൊലീസ് സ്റ്റേഷനുകളിലുമായി ഇയാൾക്കെതിരെ കേസുകളുണ്ട്.

നിയമാനുസൃതമായ അനുമതിയില്ലാതെ നിക്ഷേപങ്ങൾ കൈപറ്റി തിരിച്ചു നൽകാതെ വിശ്വാസ വഞ്ചന ചെയ്തതിന് ബഡ്സ് ആക്ട് ചുമത്തി 56 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്.

Exit mobile version