
മലപ്പുറം: നിലമ്പൂര്‍- ഷൊര്‍ണ്ണൂര്‍ റെയില്‍പാതയിലെ ചെറുകര- അങ്ങാടിപ്പുറം സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍വേ ഗേറ്റ് അറ്റകുറ്റപ്പണികളുടെ ഭാഗമായി സെപ്റ്റംബര്‍ 13, 14, 15 തീയതികളില്‍ അര്‍ധരാത്രി 12 മുതല്‍ പുലര്‍ച്ചെ മൂന്നു മണി വരെ റെയിൽവേ ഗേറ്റ് അടച്ചിടുമെന്ന് സീനീയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (അങ്ങാടിപ്പുറം) അറിയിച്ചു.
അതേസമയം ഈ ഭാഗത്ത് കൂടി കടന്നുപോകുന്ന വാഹനങ്ങള്‍ പുളിങ്കാവ്- ചിരട്ടമല- പരിയാപുരം, പുലാമന്തോള്‍- ഓണപ്പുട- അങ്ങാടിപ്പുറം റോഡുകള്‍ ഉപയോഗപ്പെടുത്തണമെന്നും അറിയിപ്പിൽ പറയുന്നു.