
ബിഗ് ബോസ് മലയാളം സീസൺ ഒന്നിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് മോഡലും അഭിനേതാവുമായ ഷിയാസ് കരീം. പെരുമ്പാവൂർ സ്വദേശിയായ ഷിയാസ് മോഡലിംഗ് രംഗത്തു സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്.
ഇപ്പോഴിതാ ഷിയാസ് കരീം വിവാഹിതനാകുന്നു. ദന്ത ഡോക്ടറായ രഹ്നയാണ് വധു. ഇരുവരു തമ്മിലുള്ള വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ഷിയാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
എന്റെ ജീവിതത്തിലേക്ക് സ്വാഗതം’ എന്ന ക്യാപ്ഷനോടെ രഹ്നയെ ടാഗ് ചെയ്താണ് ഷിയാസ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. വിവാഹനിശ്ചയത്തിന്റെ വീഡിയോയും ഷിയാസിന്റെ അക്കൗണ്ടിലുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് 20-നായിരുന്നു ചടങ്ങുകൾ. അതുകഴിഞ്ഞ് നാല് ആഴ്ച്ചകൾക്ക് ശേഷമാണ് ഷിയാസ് ചിത്രങ്ങൾ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
വധു രഹ്നയും ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘എന്നെന്നേക്കുമായുള്ള തുടക്കം. സ്നേഹവും ചിരിയുമായി സന്തോഷകരമായ തുടക്കം’ എന്ന കുറിപ്പും രഹ്നയുടെ പോസ്റ്റിനൊപ്പമുണ്ട് .
ഇതിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. പേളി മാണി കമന്റിലൂടെ ഷിയാസിന് ആശംസകൾ നേർന്നു. ‘എന്നാലും നമ്മളെ വിളിച്ചില്ല’ എന്ന പരിഭവമായിരുന്നു ശ്രീനിഷ് അരവിന്ദിന്റെ കമന്റ്.