![](https://i0.wp.com/malluchronicle.com/wp-content/uploads/2023/07/image_search_1689519321800.jpg?resize=650%2C434&ssl=1)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണയ്ക്ക് സുപ്രീംകോടതി അനുവദിച്ച സമയപരിധി ജൂലൈ 31 വരെയാണ്. വിചാരണ നടപടികള്‍ അന്തിമ ഘട്ടത്തിലാണെങ്കിലും നിശ്ചിത സമയപരിധിക്കകം തീരുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. കേസിന്റെ വിചാരണയ്ക്ക് കോടതി കൂടുതല്‍ സമയം ചോദിക്കാനാണ് സാധ്യത.
രണ്ടാഴ്ച്ചയ്ക്കകം വിചാരണ പൂര്‍ത്തിയാകാന്‍ സാധ്യതയില്ല എന്നാണ് സൂചനകള്‍. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ച് വിചാരണയ്ക്ക് കൂടുതല്‍ സമയം തേടുക. ആറ് മാസം കൂടി അനുവദിച്ചാല്‍ വിചാരണയ്ക്ക് ഗുണകരമാകും. ആഗസ്റ്റ് നാലിന് സുപ്രീംകോടതി കേസിന്റെ പുരോഗതി പരിശോധിക്കും.