Site icon MalluChronicle

സി.പി.ഐ.എം കിടങ്ങൂർ ബ്രാഞ്ച് ജൈവ സംയോജിത പച്ചക്കറി കൃഷിയുടെ നടീൽ ഉത്സവം സംഘടിപ്പിച്ചു.

കുന്നംകുളം: സി.പി.ഐ.എം കിടങ്ങൂർ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ജൈവ സംയോജിത പച്ചക്കറി കൃഷിയുടെ നടീൽ ഉത്സവം സി.പി.ഐ.എം പന്നിത്തടം ലോക്കൽ സെക്രട്ടറി ഫ്രാൻസിസ് കൊള്ളന്നൂർ ഉദ്ഘാടനം ചെയ്തു.

കിടങ്ങൂർ ശാസ്താംകോട്ട അമ്പലത്തിനു സമീപം 30 സെന്റ് സ്ഥലത്താണ് കൃഷി തുടങ്ങിയത്.

സി.പി.ഐ.എം പന്നിത്തടം ലോക്കൽ കമ്മിറ്റി അംഗം സുഗിത സുമേഷ്, കർഷക സംഘം പന്നിത്തടം മേഖല പ്രസിഡന്റ് അനുഷ്.സി.മോഹൻ, കടങ്ങോട് ഗ്രാമപഞ്ചായത്ത് മെമ്പർ ടി.പി ലോറൻസ്,

സി.പി.ഐ.എം കിടങ്ങൂർ ബ്രാഞ്ച് സെക്രട്ടറി നൗഫൽ മുഹമ്മദ്, ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ സീത സുബ്രഹ്മണ്യൻ, റഷീദ് എൻ.എം, സുമേഷ് കെ കെ, മഹേഷ് കെ.കെ, അൻഷിദ് എ.എം, നിഖിൽ കെ.ജി, സുജാത സദാനന്ദൻ, മനീഷ് വി.യു, ശശീധരൻ കെ.കെ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ പ്രദേശ വാസികൾ എന്നിവർ പങ്കെടുത്തു.

Exit mobile version