![](https://i0.wp.com/malluchronicle.com/wp-content/uploads/2023/05/images281929-4.jpeg?resize=650%2C430&ssl=1)
മയക്കുമരുന്ന് ഉപയോഗിക്കാത്തവരും സിനിമയില്‍ പ്രശ്നം സൃഷ്ടിക്കാറുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസ്.
വികെ പ്രകാശ് സംവിധാനം ചെയ്ത ലൈവ് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ദുബായില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മംമ്ത ഇക്കാര്യം വെളിപ്പെടുത്തിയത്.
ലഹരി മാത്രമല്ല സിനിമ സെറ്റിലെ പ്രശ്നങ്ങള്‍ക്ക് കാരണം. കുടുംബപ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റുചില കാരണങ്ങൾ എന്നിവ അഭിനയത്തെ ബാധിക്കാം.
മിക്കവരും പ്രഫഷണല്‍ അഭിനേയതാക്കള്‍ ആയതിനാല്‍ മികച്ച ഷോട്ടിനായി റീടേക്കുകള്‍ പോകാറുണ്ട്. അതിന് മറ്റ് അഭിനേതാക്കളും പരമാവധിഅതിന് മറ്റ് അഭിനേതാക്കളും പരമാവധി സഹകരിക്കാറുണ്ടെന്നും മംമ്ത പറഞ്ഞു.