പിണറായി വിജയൻ വാക്ക് പാലിക്കുന്ന കാര്യക്ഷമതയുള്ള നേതാവ് ; പ്രശംസയുമായി ശശി തരൂർ..

Spread the love

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. പിണറായി വിജയന്‍ കാര്യക്ഷമതയുള്ള, വാക്കുപാലിക്കുന്ന നേതാവാണെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തരൂര്‍ മുഖ്യമന്ത്രിയെ പ്രശംസിച്ചത്.

W3Schools.com

”മുഖ്യമന്ത്രിയുമായി പല തവണ സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. കാര്യങ്ങളില്‍ ആശയ വ്യക്തതയുള്ളയാളാണ് അദ്ദേഹമെന്നാണ് എന്റെ അനുഭവം. അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനമാണ്’- ശശി തരൂര്‍ പറഞ്ഞു.

ബിജെപിക്കും ആം ആദ്മിക്കും പുറമെ തനിക്ക് പോകാൻ മറ്റ് വഴികൾ ഉണ്ടെന്നും തരൂർ അഭിമുഖത്തിൽ പറയുന്നു.

കോൺഗ്രസ് രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്ന നിരവധി രാഷ്ട്രീയ പാർട്ടികൾ രാജ്യത്തുണ്ട്. ബിജെപി, ആം ആദ്മി എന്നിവിടങ്ങളിൽ നിന്നല്ലാതെ നിരവധി പാർട്ടികളിൽ നിന്ന് വിളി വരുന്നുണ്ട്. ഇപ്പോൾ കോൺഗ്രസിൽ തന്നെ തുടരാനാണ് തീരുമാനം. ബിജെപി രാഷ്ട്രീയത്തോട് താൽപര്യമില്ലെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

പാർട്ടി പാർലമെന്റ് തെരഞ്ഞെടുപ്പിൽ സീറ്റ് തന്നാൽ മത്സരിക്കുമെന്നും എന്നാൽ, സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശ്രമം നടത്തിക്കൂടെ എന്ന് സുഹൃത്തുക്കൾ ചോദിക്കുന്നുണ്ടെന്നും ശശി തരൂർ വെളിപ്പെടുത്തി.

മുൻപും മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ശശി തരൂർ രംഗത്തെത്തിയിട്ടുണ്ട്. ലുലുമാൾ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് തടസ്സം നിൽക്കുന്ന കാര്യങ്ങളെ മാറ്റാൻ ശ്രമിക്കുകയാണെന്നും ഇതു നല്ല കാര്യമാണെന്നും ശശി തരൂർ പറഞ്ഞത് കോൺഗ്രസിനുള്ളിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

നേരത്തെ സിൽവർലൈനിനെതിരായ യുഡിഎഫ് എംപിമാർ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനു നൽകിയ നിവേദനത്തിൽ തരൂർ ഒപ്പിടാത്തത് വിവാദമായിരുന്നു. വിശദമായി പഠിക്കാതെ സിൽവർലൈനിനെ എതിർക്കാനാകില്ലെന്നാണ് തരൂർ പറഞ്ഞത്. പദ്ധതിയെക്കുറിച്ച് മനസ്സിലാക്കാന്‍ കൂടുതൽ സമയം വേണമെന്നാണ് നിലപാട്. നിവേദനത്തില്‍ ഒപ്പിടാത്തതിനാല്‍ താന്‍ പദ്ധതിയെ അനുകൂലിക്കുകയാണെന്ന വ്യാഖ്യാനം തെറ്റാണെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചിരുന്നു.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

സി. ബി. ഐ ആറാം പതിപ്പ് ; വെളിപ്പെടുത്തലുമായി മമ്മുട്ടി..

Spread the love

ഏറ്റവും പുതിയ ചിത്രമായ റോഷാക്കിന്റെ പ്രചരണത്തിന്റെ ഭാഗമായിട്ടുള്ള വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

Leave a Reply

You cannot copy content of this page