Site icon MalluChronicle

അരിക്കൊമ്പന്റെ ആക്രമണത്തിൽ മാധ്യവയസ്ക്കന് ദാരുണാന്ത്യം..

കമ്പത്ത് അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. കമ്പം സ്വദേശി പാൽരാജ് (57) ആണ് മരിച്ചത്.

ശനിയാഴ്ചയാണ് പാൽരാജിന് നേരെ അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായത്. അരിക്കൊമ്പൻ തട്ടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞായിരുന്നു അപകടം.

ബൈക്ക് യാത്രക്കാരൻ ആയിരുന്ന പാൽരാജ് ബൈക്കിൽ നിന്ന് മറിഞ്ഞു വീണ് തലക്കും വയറിനും ഗുരുതര പരിക്കേറ്റിരുന്നു.

തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് പാൽരാജ് മരിച്ചത്.

Exit mobile version