![](https://i0.wp.com/malluchronicle.com/wp-content/uploads/2023/04/1681309356923.jpg?resize=650%2C389&ssl=1)
കോഴിക്കോട്: മുൻ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കിണറ്റിൽ മരിച്ച നിലയിൽ. വനിതാ ലീഗ് നേതാവ് കൂടിയായ ഹാജറ (50) കൊല്ലരുക്കണ്ടിയെയാണ് വീടിന് പിറകുവശത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത് .
ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ ഹാജറയെ കാണാതായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.കിണറ്റിൽ വെച്ചു തന്നെ മരണം സംഭവിച്ചതായിട്ടാണ് നിഗമനം.
പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. രണ്ട് തവണ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പദവി അലങ്കരിച്ചിട്ടുണ്ട്. പരേതനായ കൊല്ലരുക്കണ്ടി അസൈനാറാണ് ഭർത്താവ്. മക്കളില്ല.