
മലയാളികളുടെ പ്രിയ താരം ഷംന കാസിം അമ്മയായി. കഴിഞ്ഞ ദിവസമാണ് ഷംനയെ ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോട് കൂടിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്.
ആദ്യ കൺമണിക്ക് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്റെ പേരാണ് ദമ്പതികൾ നൽകിയിരിക്കുന്നത്. വിവാഹ ശേഷം ഭർത്താവും ജെ.ബി.എസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനുമായ ഡോ. ഷാനിദ് ആസിഫലിക്കൊപ്പം ദുബൈയിലാണ് ഷംന കാസിം താമസിക്കുന്നത്.
ഏഴാം മാസത്തില്‍ നടത്തുന്ന ബേബി ഷവറിന്‍റെ ചിത്രങ്ങളും മറ്റും ഷംന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ വിവാഹം നടന്ന് മൂന്നാം മാസം ബേബി ഷവര്‍ എന്ന തരത്തില്‍ ചില യുട്യൂബ് ചാനലുകളിൽ വീഡിയോ വന്നു.
പിന്നാലെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി ഷംന തന്നെ രംഗത്ത് എത്തി. വിവാഹത്തിന് മുന്‍പ് തന്‍റെ നിക്കാഹ് നടന്നത് ജൂണ്‍ 12 ന് ആണെന്നാണ് ഷംന പറഞ്ഞത്.