![](https://i0.wp.com/malluchronicle.com/wp-content/uploads/2023/02/images282929.jpeg?resize=650%2C365&ssl=1)
വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റി കോൺഗ്രസ് നോതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും.
ഇരുവരും ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സ്നോമൊബൈൽ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസ് ആണ് വിഡിയോ സാമൂഹ്യമാധമത്തിലൂടെ പങ്കുവെച്ചത്. മഞ്ഞുമലയിലൂടെ സ്നോമൊബൈൽ ഓടിച്ചു പോകുന്ന രാഹുലിനെയും പ്രിയങ്കയെയും വീഡിയോയിൽ കാണാം.
സഞ്ചാരികളുടെ ഇഷ്ട സ്ഥലമായ കശ്മീരിലെ ഗുൽമാർഗിലൂടെയാണ് ഇരുവരും സ്നോമൊബൈൽ ഓടിക്കുന്നത്.
നിരവധി സ്നോബൈക്കുകൾക്കും മറ്റു വിനോദസഞ്ചാരികൾക്കും നടുവിലൂടെ സഹോദരങ്ങൾ പരസ്പരം മാറി മാറി സ്നോമൊബൈൽ ഓടിക്കുന്നത് വിഡിയോയിൽ കാണാം.
രണ്ടു ദിവസത്തെ സ്വകാര്യ വിനോദയാത്രയുടെ ഭാഗമായാണ് ഇരുവരും കശ്മീറിലെത്തിയത്.
ഭാരത് ജോഡോ യാത്രയുടെ വിജയത്തിനു ശേഷമുള്ള മികച്ച അവധിയാഘോഷമെന്നാണ് ഈ യാത്രയെ കുറിച്ച് രാഹുലും പ്രിയങ്കയും പറഞ്ഞത്.