![](https://i0.wp.com/malluchronicle.com/wp-content/uploads/2022/12/images-2022-12-25T160703.959.jpeg?resize=650%2C361&ssl=1)
തിരുവനന്തപുരം: രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്താായാണ് രണ്ടു യുവാക്കളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടോടെയാണ് മൃതദേഹം കണ്ടുകിട്ടിയത്.
റെയിൽവേ പാളത്തിൽ ചിന്നിച്ചിതറിയ അവസ്ഥയിലായിരുന്നു മൃതദേഹങ്ങൾ. വിവരം അറിഞ്ഞ് തുമ്പ പൊലീസ് സ്ഥലത്തെത്തി നടപടികൾ നടത്തി.
എന്നാൽ മരിച്ചവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. മൃതദഹേം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.