Site icon MalluChronicle

നിർമ്മാണത്തിലിരിക്കുന്ന ഓഡിറ്റോറിയം തകർന്നുവീണു…

കോഴിക്കോട് : ചെമ്പൂർ കരിക്കോട്ടുകുഴിയിൽ ആണ് സംഭവം. നിർമ്മാണത്തിലിരിക്കുന്ന ഓഡിറ്റോറിയം തകർന്നു വീണ് നാല് പേർക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ പത്തരക്കും പതിനൊന്നിനും ഇടയിലാണ് പണിതുടരുന്ന കെട്ടിടം തകർന്നുവീണത്. രണ്ടുനില കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പണി പുരോഗമിച്ചുകൊണ്ടിരിക്കവെയാണ് താങ്ങായിരിക്കുന്ന മുള തകർന്നുവീണു അപകടം സംഭവിച്ചത്.


പത്തിൽ കൂടുതൽ തൊഴിലാളികൾ ആ സമയം അവിടെ പണിയിൽ ഏർപ്പെടുന്നുണ്ടായിരുന്നു. എല്ലാവരും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ സംഭവത്തിൽ നാല് പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ ചെമ്പൂർ സ്വദേശികളായ ഒരു അച്ഛൻ, രണ്ടു മക്കൾ, മറ്റൊരാൾ എന്നിവർ ഉൾപ്പെടുന്നു. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. പരിക്കേറ്ററിൽ ഒരാളുടെ നില ഗുരുതരമാണ്.

Exit mobile version