![](https://i0.wp.com/malluchronicle.com/wp-content/uploads/2022/10/reduced_InShot_20221029_213415331-0128229-1.jpg?resize=650%2C365&ssl=1)
തനിക്കു പിടിപെട്ട പുതിയ രോഗവിവരം വെളിപ്പെടുത്തി തെന്നിന്ത്യൻ നടി സാമന്ത. ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് അവർ അസുഖം ബാധിച്ചതായി അറിയിച്ചത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മയോസൈറ്റിസ് എന്നു പറയുന്ന ഓട്ടോ ഇമ്മ്യൂൺ രോഗമാണ് സാമന്തയെ പിടികൂടിയത്. ശരീരത്തിലെ മസിലുകളെ ദുർബലപ്പെടുത്തുന്ന അസുഖമാണിത്.
ആശുപത്രിയിൽനിന്നുള്ള ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ സാമന്ത തന്റെ അസുഖത്തെ സംബന്ധിച്ച് വൈകാരികമായി ഒരു കുറിപ്പ് പങ്കുവച്ചു :
‘യശോദ ട്രെയിലറിനോടുള്ള നിങ്ങളുടെ പ്രതികരണങ്ങൾ എന്നെ ശക്തിപ്പെടുത്തുന്നു. നിങ്ങൾ തരുന്ന ആ സ്നേഹവും ബന്ധവുമാണ് എനിക്ക് ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് നൽകുന്നത്. കുറച്ച് മാസങ്ങൾക്ക് മുൻപ് എനിക്ക് ഓട്ടോ ഇമ്മ്യൂൺ രോഗമായ മയോസൈറ്റിസ് പിടിപെട്ടു. രോഗം ഭേദമായിക്കഴിഞ്ഞ ശേഷം നിങ്ങളോട് പറയാമെന്ന് കരുതിയതായിരുന്നു. പക്ഷേ, ഇത് മാറാൻ ഞാൻ വിചാരിച്ചതിലും സമയമെടുക്കും-