![](https://i0.wp.com/malluchronicle.com/wp-content/uploads/2022/10/reduced_kanthapuram144128_1584812960.jpg?resize=650%2C449&ssl=1)
കോഴിക്കോട്: അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്ന് മര്‍കസു സഖാഫത്തി സുന്നിയ്യ അധികൃതര്‍ അറിയിച്ചു. രോഗശമനത്തിനായി എല്ലാവരും പ്രാര്‍ഥിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
മാർകസു സഖാഫത്തി സുന്നിയ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പ്രാർത്ഥിക്കാൻ അഭ്യർത്ഥന. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ..
“സ്നേഹ ജനങ്ങളെ,
ബഹു. ശൈഖുനാ എ.പി ഉസ്താദ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗശമത്തിനും ആഫിയത്തിനും എല്ലാ സഹോദരങ്ങളോടും ദുആ വസിയ്യത്ത് ചെയ്യുന്നു.”
![](https://i0.wp.com/malluchronicle.com/wp-content/uploads/2022/10/71897-kanthapuram-1.webp?resize=650%2C539&ssl=1)