തനിക്ക് രാഷ്ട്രീയം ഇല്ലന്നും സുന്നി മാത്രം ആണെന്നും കാന്തപുരം.

Spread the love

കോഴിക്കോട്: തനിക്ക് രാഷ്ട്രീയമില്ല. താൻ സുന്നി മാത്രമാണ് എന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദസംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”എനിക്ക് രാഷ്ട്രീയമില്ല, ഞാൻ സുന്നി മാത്രമാണ്. സ്വാദിഖലി ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങളുടെ കാലത്താണ് ഞാൻ സുന്നി യുവജന സംഘം ജനറൽ സെക്രട്ടറി ആയത്. അന്ന് തങ്ങൾ അതിന്റെ പ്രസിഡന്റായിരുന്നു . മുഹമ്മദലി ശിഹാബ് തങ്ങളുമായും ഹൈദരലി ശിഹാബ് തങ്ങളുമായും വ്യക്തി ബന്ധമുണ്ടായിരുന്നു. ഇപ്പോൾ പത്രങ്ങളിലും മറ്റുമെല്ലാം കാണുന്നത് ആരെങ്കിലും എന്തെങ്കിലും ഒന്ന് പറയുന്നു, അതിന് ആരോപണ പ്രത്യാരോപണങ്ങളുമായി ഇറങ്ങുകയാണ്. ഏതെങ്കിലും ഒരു വ്യക്തി അവരുടെ ആവശ്യമുന്നയിച്ചാൽ പോലും ശിക്ഷിക്കപ്പെടുകയാണ്. അത്തരം ആരോപണ പ്രത്യാരോപണങ്ങളിലേക്ക് പോകാതെ രാജ്യത്തിന്റെ നന്മക്ക് വേണ്ടി പ്രവർത്തിക്കണം” എന്നും കാന്തപുരം പറഞ്ഞു.

സ്വാദിഖലി തങ്ങൾ 14 ജില്ലകളിലായി നടത്തിയ സൗഹൃദസംഗമം ഇന്ന് കോഴിക്കോട് സമാപിച്ചിരുന്നു. മത, രാഷ്ട്രീയ, സാമൂഹികരംഗത്തെ പ്രമുഖർ സംഗമത്തിൽ പങ്കെടുത്തിട്ടുണ്ട്.

W3Schools.com

Related Posts

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ബലിപെരുന്നാൾ ജൂലൈ 9ന്..

Spread the love

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

പ്ലസ്‌ ടു ക്ലാസുകൾ ജൂലൈ ഒന്നിന് തുറക്കില്ല ; തിയതി നീട്ടി.

Spread the love

പരീക്ഷ പൂർത്തിയാകുന്നതോടെ 3 ദിവസത്തെ അവധി നൽകിയ ശേഷം പ്ലസ് ടു ക്ലാസുകൾക്ക് തുടക്കമാകും.

പ്രഥമ ബധിര ടി-20 ലോകകപ്പ് തിരുവനന്തപുരത്ത്

Spread the love

പ്രഥമ ബധിര ടി-20 ലോകകപ്പിന് തിരുവനന്തപുരം വേദിയാകും.

Leave a Reply

You cannot copy content of this page