ഗൂഗിൾ മാപ്പ് ചതിച്ചു സ്വർണ്ണക്കടത്തുകാർ പെട്ടത് പോലീസിന് മുന്നിൽ..

Spread the love

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ഒന്നര കിലോ സ്വര്‍ണ്ണവുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി വിമാനത്താവളം വഴി കടത്തിക്കൊണ്ടുപോയ സ്വര്‍ണ്ണമാണ് പൊലീസ് കണ്ടെത്തിയത്.

W3Schools.com

മലപ്പുറം ജില്ലയിലേക്കാണ് പ്രതികള്‍ സ്വര്‍ണ്ണം കൊണ്ടുപോയത്, ഇതിനിടെ വഴി തെറ്റി വാഹന പരിശോധന നടത്തുന്ന പൊലീസ് സംഘത്തിന് മുന്നില്‍ അകപ്പെടുകയായിരുന്നു.


അഴീക്കോട് ചെമ്മാത്ത് പറമ്പിൽ സബീര്‍,മലപ്പുറം വള്ളുമ്പ്രം തൊണ്ടിയില്‍ സ്വദേശി നിഷാജ് എന്നിവരാണ് പിടിയിലായത്. ദുബായില്‍ നിന്നും സ്വര്‍ണ്ണം കൊണ്ടുവന്നത് സബീല്‍ ആണ്. മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കസ്റ്റംസിനെ വെട്ടിച്ച്‌ സ്വര്‍ണ്ണം കടത്തിയതെന്ന് പൊലീസ് പറഞ്ഞു.


സബീലിനെ മലപ്പുറത്ത് എത്തിക്കുകയായിരുന്നു നിഷാജിന്‍റെ ആവശ്യം. എന്നാല്‍ ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ചിരുന്ന നിഷാജ് വഴിതെറ്റി പൊലീസിന് മുന്നില്‍ ചാടിയതോടെയാണ് സ്വര്‍ണ്ണക്കടത്ത് സംഘം പിടിയിലായത്. അഴീക്കോട് ജെട്ടിയില്‍ വച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. മലപ്പുറം രജിസ്ട്രേഷനിലുള്ള കാറിലാണ് നിഷാജ് വന്നത്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Posts

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 11മുതല്‍ അപേക്ഷിക്കാം

Spread the love

പ്ലസ് വണ്‍ പ്രവേശന ജൂലൈ 11മുതല്‍ അപേക്ഷിക്കാം

തീവ്ര മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ..

Spread the love

കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ,

സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16കാരിയെ കാണ്മാനില്ല..

Spread the love

കൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വിട്ടിൽ നിന്നും പോയതാണ്

ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു..

Spread the love

മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്.

അത്രമേൽ ഹൃദ്യം ഈ മുഹൂർത്തം; മുത്തച്ഛനെ കാണാൻ വിവാഹവേഷത്തിൽ കൊച്ചുമകൾ എത്തി..

Spread the love

പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുന്ന പേരക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേക്ക് റിമാൻഡിൽ..

Spread the love

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page