![](https://i0.wp.com/malluchronicle.com/wp-content/uploads/2022/05/image_search_1651487768485.jpg?resize=650%2C306&ssl=1)
സംസ്ഥാനത്ത് ചെറിയ പെരുന്നാൾ പ്രമാണിച്ച് നാളെ അവധി. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി.
ഈദുൽ ഫിത്തർ പ്രമാണിച്ച് മെയ് 3 ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചതിനാൽ പി.എസ്.സി നാളെ നടത്താൻ നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, സർവ്വീസ് വെരിഫിക്കേഷൻ എന്നിവ മാറ്റിവച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. നാളെ നടത്താൻ നിശ്ചയിച്ചിരുന്ന അകൗണ്ട് ടെസ്റ്റ് ഫോർ എക്സിക്യൂട്ടിവ് ഓഫിസർ വകുപ്പുതല പരീക്ഷ മെയ് 9 ലേക്ക് മാറ്റിവെച്ചു.
കേരള സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും ഇതോടപ്പം മാറ്റിവച്ചു, പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.
കേരള സർവകലാശാല നാളെ(03/05/2022) ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന ആറാം സമസ്റ്റർ CBCSS/CRCBCSS പരീക്ഷകളുടെ കേന്ദ്രികൃത മൂല്യ നിർണയ ക്യാമ്പ് മെയ് നാലാം തിയതിലേക്ക് പുനക്രമീകരിച്ചു.
നാളെ നടത്താനിരുന്ന ജെ.ഡി.സി പരീക്ഷ ( ബാങ്കിംഗ്) 4.05.22 ബുധനാഴ്ച യിലേക്ക് മാറ്റി. സമയ ക്രമത്തിൽ മാറ്റമില്ല.
ഒരു മാസക്കാലം നീണ്ട വ്രതാനുഷ്ഠാനത്തിന് പിന്നാലെ ഇന്ന് ചെറിയ പെരുന്നാൾ ആയേക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇന്നലെ മാസപ്പിറവി കാണാതിരുന്നതിനാൽ 30-ാം നോയമ്പ് കൂടി നോറ്റ് നാളെ പെരുന്നാൾ ആഘോഷിക്കാനിരിക്കുകയാണ് കേരള സമൂഹം.