
വയനാട്: കൽപ്പറ്റ യൂക്കാലികവല കോളനിക്ക് സമീപം കാട്ടുപന്നി ബൈക്കിന് മുന്നിലേക്ക് ചാടി യുവാവിന് പരിക്ക്. പനമരം ചുണ്ടക്കുന്ന് സ്വദേശി വളപ്പിൽ വീട്ടിൽ ഗോകുലിനാണ് പരിക്കേറ്റത്. സ്വകാര്യ കൃഷിയിടത്തിൽ നിന്നും കാട്ടുപന്നി നേരെ ബൈക്കിൽ വന്നിടിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിൽ വീണ ഗോകുൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അതുവഴി വന്ന മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സഹപ്രവർത്തകരും ചേർന്നാണ് പരിക്കേറ്റ് റോഡിൽ വീണുകിടക്കുന്ന യുവാവിനെ മീനങ്ങാടി ഗവ. ആശുപത്രിയിലെത്തിച്ചത്.