Site icon MalluChronicle

‘തന്നെയും സുധാകരനെയും തമ്മിലടിപ്പിക്കാൻ ഒരു പണിയുമില്ലാതായ നേതാക്കളുടെ കുത്തിത്തിരിപ്പ്’: സതീശന്‍

തന്നെയും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെയും തമ്മിലടിപ്പിക്കാൻ സ്വന്തം പാർട്ടിയായ കോൺഗ്രസിനുള്ളിൽ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കുത്തിത്തിരിപ്പിന് പിന്നിൽ ഇപ്പോൾ ഒരു പണിയുമില്ലാതായ ചിലരാണെന്നും വി. ഡി സതീശൻ കുറ്റപ്പെടുത്തി. താൻ ഗ്രൂപ്പ് ഉണ്ടാക്കുന്നുവെന്ന് ഇവർ പ്രചരിപ്പിക്കുന്നു.

പാർട്ടിയോട് ഒരു കൂറുമില്ലാത്ത ഈ നേതാക്കൾ നഷ്ടപ്പെട്ട അധികാര സ്ഥാനത്തെ മാത്രം ചിന്തിച്ചിരിക്കുകയാണ്. നേതൃത്വം കൈമാറ്റപ്പെടുന്നതിനെ അതേ രീതിയിൽ മനസിലാക്കുകയാണ് വേണ്ടത്. എല്ലാ പരിധിയും വിട്ട് തുടർന്ന് പോയാൽ ഇത് കൈകാര്യം ചെയ്യേണ്ടി വരും. മുരളീധരനും ചെന്നിത്തലയും എല്ലാം പറഞ്ഞു തീർത്തത് നല്ലതാണ്. പുനസംഘടനയിൽ അതൃപ്തി അറിയിച്ച് എംപിമാർ കത്ത് അയച്ചതിൽ തെറ്റില്ല. പ്രശ്നങ്ങൾ പരിഹരിച്ച് രണ്ട് ദിവസത്തിനകം പട്ടിക പുറത്തുവിടുമെന്നും വിഡി സതീശൻ പറഞ്ഞു.

ഏതെങ്കിലും ഗ്രൂപ്പിന്‍റെ ഭാഗമാകേണ്ടിവന്നാൽ അധികാരസ്ഥാനം വിടുമെന്നാണ് വിഡി സതീശൻ ഇന്നലെ പറഞ്ഞിരുന്നു. തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യക്ക് പിന്നിലുള്ള ശക്തി ആരെന്ന് ആറിയാമെങ്കിലും ഇപ്പോള്‍ പറയുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ലെന്നും സതീശന്‍ പറഞ്ഞിരുന്നു.

Exit mobile version