![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/n372778176164871076075418c40172e42c97147642033ea6189c995d2c633ca25d79bfd446c70982d9dc6a.jpg?resize=650%2C390&ssl=1)
വണ്ടൂര്‍: പാമ്പുകടിയേറ്റ വാവ സുരേഷ് ജീവിതത്തിലേക്ക് തിരിച്ചു വന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് അന്നദാനം നടത്തിയ വണ്ടൂര്‍ കുടുംബശ്രീ ഹോട്ടലിലെ കെ.സി.നിര്‍മ്മലയെ കാണാന്‍ വാവ സുരേഷെത്തി. നിര്‍മ്മലയും കുടുംബശ്രീ ഹോട്ടല്‍ ജീവനക്കാരും സമീപത്തെ കച്ചവടക്കാരും സ്വാഗതം ചെയ്തു.വാവ സുരേഷ് എത്തിയതറിഞ്ഞ് സെല്‍ഫിയെടുക്കാനായി ആളുകള്‍ ഏറെയായിരുന്നു. പത്ത് മണിക്ക് എത്തുമെന്നായിരുന്നു സുരേഷ് അറിയിച്ചിരുന്നത്.
ഉച്ചകഴിഞ്ഞ് 2.20ഓടെയാണ് വാവ സുരേഷ് സുഹൃത്തും പാമ്പുപിടുത്തക്കാരനുമായ ബൈജു കോട്ടമ്പാടത്തിനൊപ്പം എത്തിയത്.നിർമല ജീവനക്കാരേയും അവിടെ കൂടിയവരേയും വാവ സുരേഷിന് പരിചയപ്പെടുത്തി. എല്ലാവരും ചേര്‍ന്ന് വാവയെ പൊന്നാടയണിയിച്ചു. എല്ലാവര്‍ക്കുമൊപ്പം സെല്‍ഫിയെടുത്ത് സദ്യ
കഴിച്ചാണ് വാവ മടങ്ങിയത്.കഴിഞ്ഞ ഫെബ്രുവരി 12 നാണ് പാമ്പുകടിയേറ്റ് ആശുപത്രി വിട്ടതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നിര്‍മല കുടുംബശ്രീ ഹോട്ടലില്‍ അന്നദാനം നടത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട വാവ സുരേഷ് കാണാന്‍ വരുമെന്ന് അറിയിച്ചിരുന്നു. വലിയ പാമ്പുകളെ പിടിക്കുന്നത് നിര്‍ത്തി ശരീരം ഒന്ന് ശ്രദ്ധിക്കണമെന്ന നിര്‍ദേശമാണ് നിര്‍മല വാവക്ക് അന്ന് നല്‍കിയത്. ഒരു മണിക്കൂറോളം സമയം കുടുംബശ്രീ ഹോട്ടലില്‍ ചെലവഴിച്ചാണ് അദ്ദേഹം സുരേഷ് മടങ്ങിയത്.