![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/download281629.jpeg?resize=306%2C165&ssl=1)
ഇടുക്കി: തൊടുപുഴയ്ക്കടുത്ത് ചിനീകുഴിയിൽ അച്ഛൻ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസലടക്കം ഭാര്യ ഷീബ, മക്കളായാ മെഹ്റാ, അസ്ന എന്നിവരാണ് മരണപ്പെട്ടത്.
ഇന്നലെ അർദ്ധരാത്രിയോടടുക്കുമ്പോഴാണ് സംഭവം തീപടര്‍ന്ന വിവരം അറിയിച്ചത് കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലാണെന്ന് ദൃക്സാക്ഷിയായ രാഹുല്‍ പറഞ്ഞു. വീടിന് തീപടര്‍ന്നെന്ന് ഫൈസല്‍ പറഞ്ഞതോടെ ഓടിയെത്തിയിരുന്നെന്നും എന്നാല്‍ വീട് പൂട്ടിയിരുന്നതിനാല്‍ ഒന്നും ചെയ്യാനായില്ലെന്നും രാഹുല്‍ പറഞ്ഞു.
വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. പ്രതി ഹമീദ് ഈ സമയത്ത് വീണ്ടും പെട്രോൾ ഒഴിക്കാൻ ശ്രമിക്കുകയായിരുന്നെന്നും രാഹുൽ മാധ്യാമങ്ങളോട് വെളിപ്പെടുത്തി.
കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്റെ പിതാവ് ചീനിക്കുഴി സ്വദേശി ഹമീദാണ് കൊലപാതകത്തിന് പിന്നില്‍. ഇയാളെ പൊലീസ് കുറച്ചു മുമ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബവഴക്കിനെ തുടർന്ന് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു ഇയാൾ.
കൊലപാതകം നടത്തിയതിന് പിന്നാലെ ഹമീദ് അയല്‍വീട്ടിലെത്തി കൃത്യം നടത്തിയെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. കൃത്യമായ പ്ലാനിംഗോട് കൂടിയായിരുന്നു പ്രതി കൃത്യം നടത്തിയതെന്നാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കുന്നത്
Read more at: https://www.mathrubhumi.com/crime/news/thodupuzha-family-murder-1.7357202