ഭര്‍ത്താവിനെ ഓണ്‍ലൈന്‍ സൈറ്റില്‍ ലേലത്തിന് വെച്ച് ഐറിഷ് യുവതി. ഭര്‍ത്താവ് മക്കളുമായി മീന്‍പിടിക്കാന്‍ പോയ സമയത്താണ് യുവതി ഭര്‍ത്താവിന്റെ പേര് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. ന്യൂസിലാന്റിലാണ് സംഭവം. ഈബേ-സ്റ്റൈല്‍ സൈറ്റില്‍ ട്രേഡ് മീ എന്ന വിഭാഗത്തിലാണ് ഭാര്യ ഭര്‍ത്താവിന്റെ വിശദാംശങ്ങള്‍ നല്‍കിയത്. ലിന്‍ഡ മക് അലിസ്റ്റര്‍ എന്ന സ്ത്രീയാണ് ഇത് ചെയ്തത്.
ജോണ്‍ 6.1 നീളം. 37 വയസ്സ്. മീന്‍പിടുത്തവും ഷൂട്ടിങ്ങും ഏറെ സ്നേഹിക്കുന്നു. കന്നുകാലി കര്‍ഷകനാണ്. ഭക്ഷണവും വെളളവും നല്കിയാല് വിശ്വസ്തനായി പെരുമാറും. അമിതമായി വെളളം കുടിച്ചാല്‍ ചില പ്രശ്നങ്ങളുണ്ട്. അഭ്യര്‍ഥനകള്‍ വരുന്നത് അനുസരിച്ച് വീഡിയോകള്‍ ലഭ്യമാക്കാം. വീട്ടുകാര്യങ്ങളില്‍ കുറച്ച് പരിശീലനം ആവശ്യമുണ്ട്. ഇപ്പോള്‍ എനിക്ക് അതിനുളള സമയമോ ക്ഷമയോ ഇല്ല. വില്‍പ്പന അന്തിമമായിരിക്കും.
തിരിച്ചെടുക്കുകയോ എക്സ്ചേഞ്ചോ ഉണ്ടാകില്ല. ലിന്‍ഡ എഴുതിയിരിക്കുന്നത് ഇതൊക്കെയാണ്.
25 ഡോളറിനാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.
2019ല്‍ അയര്‍ലണ്ടില്‍ വച്ച് വിവാഹിതരായ ദമ്ബതികള്‍ക്ക് രണ്ട് മക്കളാണുളളത്. സുഹൃത്തക്കള്‍ ലേലത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത് വരെ ഭാര്യ തന്നെ വില്‍പ്പനയ്ക്ക് വെച്ചത് ജോണ്‍ അറിഞ്ഞിരുന്നില്ല. ഇത് അറിഞ്ഞ ഭര്‍ത്താവ് ചിരിക്കുകയാണ് ചെയ്തതെന്ന് ലിന്‍ഡ പറയുന്നു.