നടി ശരണ്യക്ക് ട്യൂമറിനൊപ്പം കോവിഡും സ്ഥിരീകരിച്ചെന്ന വാർത്തയുമായി നടി സീമാ ജി നായർ. ജൂണിൽ കീമോ ചെയ്യാൻ ഒരുങ്ങവെയായിരുന്നു നടി കോവിഡ് ബാധിതയായത്.
പതിനൊന്നാമത്തെ സർജറിക്ക് ശേഷം ശരണ്യയുടെ ആരോഗ്യസ്ഥിതിയിൽ പ്രതികൂലമായ മാറ്റങ്ങൾ സംഭവിക്കുകയും സ്പൈനൽ കോഡി (സുഷ്മന നാഡി)ലേക്ക് അസുഖം വ്യാപിക്കുകയും ചെയ്തു. പെട്ടെന്ന് ഒരു ശസ്ത്രക്രിയ സ്പൈനൽ കോഡിൽ നടത്താൻ സാധ്യമല്ലെന്നാണ് ഡോക്ടറുടെ നിർദേശം. വേഗംതന്നെ ശരണ്യയെ ആർസിസിയിലേക്ക് കൊണ്ടുപോയി.
ജൂൺ 3ന് ആണ് കീമോ ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്. 23ന് ശരണ്യക്കും അമ്മ ഗീതയ്ക്കും സഹോദരനും കോവിഡ് ബാധിച്ചു. യൂട്യൂബ് ചാനലിലൂടെയാണ് സീമാ ജി നായർ ഇക്കാര്യങ്ങളെല്ലാം അറിയിച്ചത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ ശരണ്യ. എല്ലാവരും കൂടെയുണ്ടാകണമെന്നും ശരണ്യക്കുവേണ്ടി പ്രാർഥിക്കണമെന്നും യൂട്യൂബിലൂടെ സീമാ ജി നായർ അഭ്യർത്ഥിച്ചു. പഴയ ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നുതന്നെയാണ് എല്ലാവരുടെയും പ്രാർഥനയെന്നും അവർ പറഞ്ഞു.