![](https://i0.wp.com/malluchronicle.com/wp-content/uploads/2022/02/chandrayan.jpg?resize=650%2C338&ssl=1)
ന്യൂഡൽഹി : ഇന്ത്യയുടെ അടുത്ത ചാന്ദ്രദൗത്യമായ ചന്ദ്രയാൻ–3 ഓഗസ്റ്റിൽ നടക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയിൽ അറിയിച്ചു. കോവിഡ്–19നെ തുടർന്നുണ്ടായ ലോക്ഡൗണിൽ പദ്ധതികൾ വൈകിയതിനാലാണ് കഴിഞ്ഞ വർഷാവസാനം ലക്ഷ്യമിട്ടിരുന്ന വിക്ഷേപണം ഇക്കൊല്ലത്തേക്കു മാറ്റിയത്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള ഇന്ത്യയുടെ ആദ്യ പദ്ധതിയായ ഗഗൻയാനും വൈകും.
ചന്ദ്രയാൻ–3ൽ ഓർബിറ്റർ ഉണ്ടായിരിക്കില്ല. ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമിട്ട് 2019 ജൂലൈ 22ന് വിക്ഷേപിച്ച ചന്ദ്രയാൻ–2ലെ വിക്രം ലാൻഡർ സെപ്റ്റംബർ 7ന് ചന്ദ്രോപരിതലത്തിൽ തകർന്നുവീണ് ദൗത്യം പരാജയപ്പെട്ടിരുന്നു.