Site icon MalluChronicle

വിരമിക്കൽ പ്രഖ്യാപിച്ചു; ഈ സീസണിൽ ബൂട്ടഴിച്ചേക്കും..

ഈ സീസണൊടുവില്‍ പ്രൊഫഷനല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച്‌ ബെല്‍ജിയന്‍ സൂപ്പര്‍താരം മൊസാ ഡെംബെലെ.നിലവില്‍ ചൈനീസ് ക്ലബ് ഗ്വാങ്ഷു സിറ്റിക്കായാണ് ഈ താരം കളിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഡെംബെലെ ഇക്കാര്യം വെളിപ്പെടുത്തിയത്.

34 വയസുകാരനായ ഡെംബെലെ കളിക്കളം വിടുകയാണെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. ഇതിനുപിന്നാലെയാണ് ഈ സീസണ്‍ കൂടി കളിച്ചശേഷമാകും വിരമിക്കലെന്ന് ഡെംബെലെ വ്യക്തമാക്കിയത്. മിഡ്ഫീല്‍ഡറായ ഡെംബെലെ ഇംഗ്ലീഷ് ക്ലബ് ടോട്ടനത്തിനായി കളിച്ച കാലത്താണ് വലിയ ശ്രദ്ധ നേടിയത്. ഏഴ് വര്‍ഷം ടോട്ടനം ജേഴ്സിയണിഞ്ഞ ഡെംബെലെ സ്റ്റാര്‍ പരിശീലകന്‍ മൗറീഷ്യോ പോച്ചെറ്റീനോയുടെ കീഴിലെ ക്ലബിന്റെ മുന്നേറ്റങ്ങളില്‍ നിര്‍ണായക പങ്കാളിയായി. ടോട്ടനത്തിനായി 250 മത്സരങ്ങള്‍ കളിച്ച ഡെംബെലെ 2019-ലാണ് ചൈനയിലേക്കാണ് വണ്ടികയറിയത്.

ബെല്‍ജിയം ദേശീയ ടീമിന്റെ സുവര്‍ണതലമുറ താരമാണ് ഡെംബെലെ. 2006 മുതല്‍ 12 വര്‍ഷം ബെല്‍ജിയം ജേഴ്സിയണിഞ്ഞ ഡെംബെലെ രണ്ട് ലോകകപ്പിലും ഒരു യൂറോ കപ്പിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 2019-ല്‍ അന്താരാഷ്ട്ര കരിയറിനോട് ഡെംബെലെ വിടപറഞ്ഞിരുന്നു.

Exit mobile version