കണ്ണൂർ: കണ്ണൂരില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ഏച്ചൂർ സ്വദേശി ജിഷ്ണുവാണ് (26) മരിച്ചത്. കല്യാണവീട്ടിലേക്ക് പോകുംവഴിയാണ് ബോംബേറെന്ന് പൊലീസ് പറഞ്ഞു. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
തോട്ടടി മനോരമ ഓഫീസിന് സമീപത്ത് ഒരാളെ റോഡിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഇന്നലെ സമീപപ്രദേശത്തെ വിവാഹ വീട്ടിലുണ്ടായ തർക്കങ്ങളുടെ തുടര്‍ച്ചയായാണ് സംഭവമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ജിഷ്ണുവിന്റെ ശരീരത്തിൽ വടിവാൾ ഉപയോഗിച്ച് വെട്ടിയതിന്റെ പാടുകളുമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബോംബെറിഞ്ഞ ശേഷം ആക്രമികൾ ഓടിരക്ഷപെടുകയായിരുന്നു.