Site icon MalluChronicle

ബിസ്മില്ലാഹ് എന്ന പേരിൽ ഐഡി ഉണ്ടാക്കി മുസ്ലിം സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തി ; യുവാവ് അറസ്റ്റിൽ..

ക്ലബ്ബ് ഹൗസ് ആപ്പ് ചാറ്റ് കേസിൽ 18 കാരനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ലഖ്‌നൗ സ്വദേശിയായ പ്രതി രാഹുൽ കപൂറിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. മുസ്ലീം സ്ത്രീകൾകളെ അധിക്ഷേപിക്കുന്ന തരത്തിലുളള പരാമർശങ്ങൾ നടത്തിയതാണ് അറസ്റ്റിന് കാരണം.

ബിസ്മില്ല എന്ന വ്യാജ യൂസർ ഐഡിയിൽ രാഹുൽ ക്ലബ്ബ് ഹൗസ് ആപ്പ് ഉപയോഗിക്കുകയായിരുന്നു. എന്നാൽ, ഒരു വ്യക്തിയുടെ നിർദ്ദേശ പ്രകാരമാണ് താൻ ഒരു ഓഡിയോ ചാറ്റ് റൂം ഉണ്ടാക്കിയതെന്ന് കപൂർ അവകാശപ്പെട്ടു.

രാഹുൽ കപൂറിന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ പ്രതിയുടെ പിതാവ് ലഖ്‌നൗ കാന്റിലെ ആർമി പബ്ലിക് സ്‌കൂളിൽ അക്കൗണ്ടന്റാണ്.

അതേ സമയം, ചാറ്റുമായി ബന്ധപ്പെട്ട് ഹരിയാനയിൽ നിന്ന് മൂന്ന് പേരെ മുംബൈ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ കപൂറിനെ അറസ്റ്റ് ചെയ്തത്. ആകാശ്, ജേഷ്‌നവ് കക്കർ, യാഷ് പരാശർ എന്നിവരെയാണ് പൊലീസ് പിടി കൂടിയത്. 19 നും 22 നും ഇടയിൽ പ്രായമുള്ളവരാണിവർ. മുംബൈ ക്രൈംബ്രാഞ്ചിന്റെ സൈബർ പോലീസ് ജീവനക്കാരാണ് പ്രതികളെ പിടികൂടിയത്. ഇതിൽ പരാശർ നിയമ വിദ്യാർത്ഥിയും കക്കർ കൊമേഴ്‌സ് വിദ്യാർത്ഥിയുമാണ്. എന്നാൽ, സുയാൽ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

മൂന്ന് പ്രതികൾക്ക് എതിരെ മുംബൈ ക്രൈംബ്രാഞ്ചിന്റെ സൈബർ സെൽ കേസ് എടുത്തു. 2000 – ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് 67, ഐ പി സി സെക്ഷൻ 153 (എ), 295 (എ), 354 (എ), 354 (ഡി), സെക്ഷൻ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ഒരു സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് അന്വേഷണം. 2022 ജനുവരി 19 – നാണ് ഇവർ പരാതി നൽകിയത്. തുടർന്ന് എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്തു. ക്ലബ്‌ഹൗസ് ചാറ്റുകളിൽ പങ്കെടുത്തവർ സ്ത്രീകൾക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ ഉപയോഗിച്ചു എന്ന് യുവതി തന്റെ പരാതിയിൽ ആരോപിച്ചിരുന്നു. ജോയിന്റ് പോലീസ് കമ്മീഷണർ മിലിന്ദ് ഭരാംബെ പറഞ്ഞു.

അസഭ്യമായ ക്ലബ്‌ ഹൗസ് ആപ്പ് ചാറ്റിനെതിരെ ഞങ്ങൾ ഹരിയാനയിലെ കർണാലിൽ നിന്ന് ഒരാളെ അറസ്റ്റ് ചെയ്യ്തിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യ്തിരുന്നു. ഇയാളെ 3 ദിവസത്തെ എസ്‌ ഐ ടി റിമാൻഡിലേക്ക് കൊണ്ടു പോകുകയും ചെയ്തു. എന്നാൽ, മറ്റ് 2 പ്രതികളെ ഫരീദാബാദിൽ നിന്നും പിടി കൂടിയിരുന്നു. അവരുടെ റിമാൻഡിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്,” മിലിന്ദ് ഭരാംബെ വ്യക്തമാക്കി.അതേസമയം, ഈ വർഷം ജനുവരി 16നും 19നും ക്ലബ്ബ് ഹൗസ് ആപ്പിൽ രണ്ട് ചാറ്റ് റൂമുകൾ സൃഷ്ടിച്ചതായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. പങ്കെടുത്തവരിൽ ചിലർ സ്ത്രീകളെ കുറിച്ച് ചർച്ച ചെയ്യുകയും അപകീർത്തികരമായ പ്രസ്താവനകൾ നടത്തുകയും ചെയ്തു.

സ്ത്രീ ശരീര ഭാഗങ്ങൾ ലേലം ചെയ്യുന്നതിനെക്കുറിച്ചും അവർ സംസാരിച്ചു,” അദ്ദേഹം പറഞ്ഞു. ഈ രണ്ട് ചാറ്റ് റൂമുകളിലും 300 ഓളം പേർ പങ്കെടുത്തു. എങ്കിലും സ്ത്രീകൾക്കെതിരെ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചവരാണ് കേസിൽ പ്രതികളായതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ട്വിറ്റർ ഉപയോക്താവായ ജെയ്‌മിൻ ക്ലബ്‌ഹൗസ് ചാറ്റുകളുടെ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. ലോട്ടസ് വാച്ച് എന്ന അക്കൗണ്ടിൽ നിന്ന് ഇൻസ്റ്റാഗ്രാമിലും പങ്കിട്ടിരുന്നു. സ്ത്രീകൾക്ക് എതിരെ ആക്ഷേപകരവും അധിക്ഷേപിക്കുന്നതുമായ ഭാഷ ഉപയോഗിച്ചതിനാൽ വീഡിയോ കോലാഹലം സൃഷ്ടിച്ചിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.

Exit mobile version