ഗാസ : ഇസ്രയേലിന്റെ രഹസ്യായുധങ്ങളില് ആയുധമേന്തിയ ഡോള്‍ഫിനുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഹമാസ് ആരോപിച്ചു.
തങ്ങളുടെ നാവിക സേനാംഗങ്ങളെ ഇസ്രായേല്‍ സൈനിക ഡോള്‍ഫിനുകള്‍ ആക്രമിച്ചെന്ന വിവരം തെളിവുകള്‍ സഹിതമാണ് ഹമാസ് പുറത്ത് വിട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം ആയുധങ്ങള്‍ ഘടിപ്പിച്ച ഡോള്‍ഫിനുകളെ ഇസ്രയേല്‍ അയച്ചതായും അല്‍ഖസ്സാം ബ്രിഗേഡ് നേവല്‍ കമാന്‍ഡോയുടെ വക്താവ് ഒരു വീഡിയോയില്‍ വെളിപ്പെടുത്തി. ഗാസ തീരത്ത് മുങ്ങിയ ഒരു ബ്രിട്ടീഷ് കപ്പലില്‍ നിന്ന് നിരവധി യുദ്ധോപകരണങ്ങള്‍ നീക്കം ചെയ്ത വിവരവും ഹമാസ് ഇതിനൊപ്പം പുറത്ത് വിട്ടിട്ടുണ്ട്.
അതേസമയം കില്ലര്‍ സയണിസ്റ്റ് ഡോള്‍ഫിനുകള്‍ നിലവിലുണ്ടെന്ന് ഫൗണ്ടേഷന് ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസിന്റെ ലോംഗ് വാര് ജേണലിലെ റിസര്‍ച്ച് അനലിസ്റ്റായ ജോ ട്രൂസ്മാന് ട്വീറ്റ് ചെയ്യുകയും ചെയ്തു. കൊലയാളി ഡോള്‍ഫിന്‍ ധരിച്ചിരുന്നതായി പറയപ്പെടുന്ന ആയധവും പ്രസിദ്ധീകരണത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
സൈനിക ലക്ഷ്യങ്ങള്‍ക്കായി ഇസ്രയേല്‍ മൃഗങ്ങളെ വ്യാപകമായി ഉപയോഗിക്കുന്നതായി ആരോപണം നിലവിലുണ്ട്.
മുന്‍പ് ഈജിപ്ഷ്യന്‍ വിനോദസഞ്ചാരത്തെ തകര്‍ക്കാനുള്ള മൊസാദ് ഓപ്പറേഷന്റെ ഭാഗമായി സ്രാവുകളെ ഉപയോഗിക്കുന്നതായി 2010ലെ ഷാം എല്ഷൈഖിലെ സ്രാവ് ആക്രമണത്തെ ചൂണ്ടിക്കാട്ടി ഈജിപ്തിലെ സൗത്ത് സിനായ് ഗവര്‍ണര്‍ മുഹമ്മദ് അബ്ദുല്‍ ഫാദില്‍ ഷൗഷ ആരോപണം ഉയര്‍ത്തിയിരുന്നു. 2011 ല്‍ ഒരു കഴുകനെ ഇസ്രായേല്‍ ചാരവൃത്തി ആരോപിച്ച് സൗദി അറേബ്യ പിടികൂടിയിരുന്നു. 2013ല്‍, തുര്‍ക്കി ഉദ്യോഗസ്ഥര്‍ ഇസ്രായേലി ചാരപ്പക്ഷിയെ പിടികൂടിയെങ്കിലും പിന്നീട് മോചിപ്പിച്ചിരുന്നു. എന്നാല്‍ ജലജീവികളെ ഇസ്രയേല്‍ സൈനികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന ഹമാസിന്റെ ആരോപണം ഇപ്പോഴാണ് പുറത്ത് വരുന്നത്