എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ ; ഫലമറിയാൻ..

Spread the love

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പ്രഖ്യാപനം നടത്തുക. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ keralaresults.nic.in വിദ്യാർഥികൾക്ക് ഫലം ലഭ്യമാകും.

4,26,999 വിദ്യാർഥികൾ റെഗുലർ വിഭാഗത്തിലും 408 പേർ പ്രൈവറ്റ് വിഭാഗത്തിലുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷ നടന്നത്. പരീക്ഷകൾ പൂർത്തിയായി ഒന്നരമാസത്തിന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പ് പൂർത്തിയായിക്കഴിഞ്ഞതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

പരീക്ഷ ഫലം അറിയാൻ :

ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക- keralaresults.nic.in അല്ലെങ്കിൽ keralapareekshabhavan.in

ഘട്ടം 2: ഹോംപേജിൽ, ‘Kerala SSLC Result 2022’എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: റോൾ നമ്പർ, മറ്റ് ലോഗിൻ വിശദാംശങ്ങൾ രേഖപ്പെടുത്തി സമർപ്പിക്കുക

ഘട്ടം 4: എസ്എസ്എൽസി ഫലം സ്‌ക്രീനിൽ കാണാനാകും

ഘട്ടം 5: ഫലം ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കാം.

W3Schools.com

Related Posts

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

പ്ലസ്‌ ടു ക്ലാസുകൾ ജൂലൈ ഒന്നിന് തുറക്കില്ല ; തിയതി നീട്ടി.

Spread the love

പരീക്ഷ പൂർത്തിയാകുന്നതോടെ 3 ദിവസത്തെ അവധി നൽകിയ ശേഷം പ്ലസ് ടു ക്ലാസുകൾക്ക് തുടക്കമാകും.

പ്രഥമ ബധിര ടി-20 ലോകകപ്പ് തിരുവനന്തപുരത്ത്

Spread the love

പ്രഥമ ബധിര ടി-20 ലോകകപ്പിന് തിരുവനന്തപുരം വേദിയാകും.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗസ്ത് 6 ന്; വോട്ടെണ്ണലും അന്ന് തന്നെ

Spread the love

ഉപരാഷ്ട്രപതി തെതിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു . ഓഗസ്റ്റ് ആറിന് വോട്ടെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ . ആവശ്യമെങ്കിൽ വോട്ടെണ്ണലും അന്നുതന്നെ നടത്തിയേക്കും.

സ്‌കൂളിലെ ശുചിമുറിക്കുള്ളിൽ കയറിയ പുള്ളിപ്പുലിയെ പിടികൂടി..

Spread the love

ഗോരേഗാവിലെ സ്‌കൂളില്‍ നിന്നും പുള്ളിപ്പുലിയെ പിടികൂടി. സ്‌കൂളിലെ ശുചിമുറിയിലാണ് പുലി കുടുങ്ങിയത്.

Leave a Reply

You cannot copy content of this page