ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പാലപ്പെട്ടി പുതിയിരുത്തിയിലാണ് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടത്.
മലപ്പുറം പൊന്നാനി മരക്കടവ് സ്വദേശിയും അകലാട് മൂന്നൈനി പടിഞ്ഞാറുഭാഗം താമസിച്ചിരുന്നതുമായ അഷ്കർ എന്നയാളാണ് മരണപ്പെട്ടത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ അഷ്കറിനെ വെളിയങ്കോട് ആസ്പൽ മെഡിസിറ്റി ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.