![](https://i0.wp.com/malluchronicle.com/wp-content/uploads/2021/11/SSLC-1200.jpg?resize=650%2C361&ssl=1)
സംസ്ഥാനത്തെ ഒന്നാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു.
സെപ്റ്റംബറിലായിരുന്നു കേരള പ്ലസ് വൺ പരീക്ഷ സംഘടിപ്പിച്ചത്. പരീക്ഷ നടത്താൻ സുപ്രീം കോടതി അനുമതി നൽകിയതോടെ ഓഫ്ലൈനായി പരീക്ഷ നടത്തുകയായിരുന്നു.
സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 18 വരെ ഓഫ്ലൈനായി പ്ലസ് വൺ പരീക്ഷ നടത്തി. 4 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. കഴിഞ്ഞ തവണ 85.1 ശതമാനമായിരുന്നു പ്ലസ് വൺ പരീക്ഷയിലെ വിജയശതമാനം.
വേഗത്തിൽ ഫലം അറിയുന്നതിനായി ഈ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.
പരീക്ഷാഫലം അറിയുവാനുള്ള വെബ്സൈറ്റുകൾ..
http://www.keralresults.nic.in, http://www.dhsekerala.gov.in,
http://www.prd.kerala.gov.in,
http://www.results.kite.kerala.gov.in, http://www.kerala.gov.in
പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാം..
പുനർമൂല്യനിർണയം, ഉത്തരക്കടലാസിന്റെ പകർപ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഡിസംബർ 2 നകം വിദ്യാർഥികൾ അപേക്ഷിക്കണം. പ്രിൻസിപ്പൽമാർ ഡിസംബർ 3 നകം അപേക്ഷ അപ്ലോഡ് ചെയ്യണം. പുനർമൂല്യനിർണയത്തിന് 500 രൂപയും, സൂക്ഷ്മ പരിശോധയ്ക്ക് 100 രൂപയും, ഫോട്ടോകോപ്പിക്ക് 300 രൂപയുമാണ് പേപ്പർ ഒന്നിന് ഫീസ്.