![](https://i0.wp.com/malluchronicle.com/wp-content/uploads/2021/10/image_editor_output_image-1869177854-1633451979180.jpg?resize=650%2C360&ssl=1)
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ സമർപ്പിക്കുന്ന പരാതികൾക്കെല്ലാം പതിനഞ്ച് ദിവസത്തിനകം തീർപ്പാക്കി മറുപടി നൽകണമെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം. പരാതികളെ സഹാനുഭൂതിയോടെ സമീപിക്കണമെന്നും കൃത്യവും സത്യസന്ധവുമായ തീരുമാനം കൈക്കൊളളണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ഇതോടെ ഓരോ ഓഫിസിലും പൊതുജന പരാതി സംവിധാനത്തിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും തീരുമാനമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായം സമയബന്ധിതമായി ലഭ്യമാക്കണമെന്നും നിർദേശമുണ്ട്. നിലവിൽ തീർപ്പു കൽപ്പിക്കാൻ ബാക്കിയുള്ള അപേക്ഷകൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർപ്പാക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.