Site icon MalluChronicle

മെസ്സിയണിഞ്ഞ പത്താം നമ്പർ ജേഴ്സി ഇനി ബാഴ്സലോണയുടെ യുവതാരം അണിയും..

ബാഴ്സലോണയുടെ ഇതിഹാസ താരം ലയണൽ മെസ്സി ക്ലബ്ബ് വിട്ടതിനുശേഷം പത്താം നമ്പർ ജേഴ്സിയിനി അണിയുക സ്പാനിഷ് യുവതാരം അൻസു ഫാത്തി.

ഐതിഹാസിക നമ്പറായ 10 ആർക്ക് നൽകണമെന്ന ആശങ്ക ആദ്യം ഉണ്ടായിരുന്നെങ്കിലും പിന്നീട് ഫാത്തിക്ക് തന്നെയാണ് അനുയോജ്യമെന്ന് മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.

ലിയോ മെസ്സി,റൊണാൾഡീഞ്ഞോ,ഡീഗോ മറഡോണ,യൂസേബിയോ,ഹ്രിസ്റ്റോ സ്റ്റോയിച്ച്കോവ്,റിവാൾഡോ,ഘോർഗെ ഹാഗി,റൊമാരിയോ, പെപ് ഗാർഡിയോള തുടങ്ങിയ ഫുട്ബോൾ ഇതിഹാസങ്ങൾ അണിഞ്ഞ അതെ നമ്പർ തന്നെയാണ് പതിനെട്ടുകാരനായ ഫാത്തി ഇനി അണിയുക.

Exit mobile version