പാരിസ്:കാൽപന്ത് പ്രേമികൾ ഒന്നടങ്കം ഉറ്റുനോക്കുന്ന പിഎസ്ജിയുടെ സൂപ്പർ താരം ലയണല്‍ മെസ്സിയുടെ ഫ്രഞ്ച് ലീഗ് അരങ്ങേറ്റം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 12.30 ന് നടക്കുന്ന മത്സരത്തില്‍ മെസിയുടെ പുതിയ ക്ലബ്ബായ പി എസ് ജി സ്ട്രാസ്ബര്‍ഗിനെ നേരിടും.
അതോടൊപ്പം ഫ്രാന്‍സില്‍ കൊവിഡ്-19 വൈറസ് മഹാമാരിയുടെ വ്യാപന ഭീഷണി കുറഞ്ഞതിനാൽ കാണികള്‍ക്ക് അനുമതി നല്കിയ സന്തോഷത്തിലാണ് ആരാധകർ.
എന്നാൽ മെസിയെ കൂടാതെ റയാല്‍ മാഡ്രിഡ് വിട്ട സെര്‍ജിയോ റാമോസ്, അഷ്റാഫ് ഹാകിമി, ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂയിജി ഡൊന്നരൂമ, ജോര്‍ഗിനോ വൈനാൽഡ് എന്നിവരെയും പി.എസ്.ജി സ്വന്തമാക്കിയിരുന്നു.
അതേസമയം സീസണിലെ ആദ്യ ഹോം മത്സരത്തില്‍ തന്നെ പിഎസ്ജി മെസിയെ അവതരിപ്പിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
Messi lla bro