പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചന്ദ്രിക പണമിടപാട് കേസ് സംബന്ധിച്ച് ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല. തങ്ങൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായത്തിനാൽ ഹാജരാകാന്‍ കഴിയില്ലെന്ന് ഇ.ഡി യെ അറിയിച്ചിരുന്നു.
ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ പി.എ അബ്ദുള്‍ ഷമീര്‍ രാവിലെ പത്തരയോടെ കൊച്ചി ഓഫിസില്‍ ഹാജരാകും.
ചന്ദ്രികയുടെ വരിസംഖ്യയാണ് കൊച്ചിയിലെ ബാങ്കില്‍ നിക്ഷേപത്തിലുള്ളതെന്നാണ് ലീഗിന്റെ വിശദീകരണം.
അതേസമയം പണമിടപാടുമായി ബന്ധപ്പെട്ട് ഇന്നലെ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പാണക്കാട് മുയീന്‍ അലി തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഇന്ന് കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടായേക്കും.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇതിന് മുമ്പ് ഇ.ഡി ഉദ്യോഗസ്ഥര്‍ പാണക്കാട് എത്തി തങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്.
കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പണത്തിന്റെയെല്ലാം ഉറവിടം തെളിയിക്കുന്ന എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ടെന്നും മുസ്ലീം ലീഗ് അഭിഭാഷകന് ഇന്നലെ പറഞ്ഞിരുന്നു.