കണ്ണൂർ: പൊലീസിനെതിരെ പ്രതികരിച്ചാൽ ഇല്ലാത്ത കേസിൽ കുടുക്കുമെന്നും വീട്ടിൽ ഇരുത്തില്ലെന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ഇ ബുൾജെറ്റ്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട് മെന്റ് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും തങ്ങളുടെ ലൈസൻസ് റദ്ദാക്കാനുള്ള നോട്ടീസ് നിലനിൽക്കുന്നതല്ലെന്നുമാണ് ഇരുവരുടേയും വാദം.
ഇ ബുൾജെറ്റ് വ്ളോഗർമാർ ഉത്തരേന്ത്യയിലൂടെ അപകടകരമായ രീതിയിൽ സൈറണും എയർഹോണും മുഴക്കി പരിഭ്രാന്തി പരത്തി ബിഹാറിലൂടെ അതിവേഗത്തിൽ വാഹനമോടിച്ച സംഭവത്തിലും നടപടിക്ക് നീക്കം ആരംഭിച്ചിരുന്നു. ദൃശ്യങ്ങൾ ബിഹാർ പൊലീസിന് കൈമാറിയിട്ടുണ്ട്.